 
ശ്രീകൃഷ്ണപുരം: വലമ്പിലിമംഗലം തൃക്കഴിക്കുന്ന് ക്ഷേത്രത്തിൽ മോഷണം. 15000 രൂപയോളം നഷ്ടമായി. ക്ഷേത്രത്തിലെ ഭണ്ഡാരം, വാതിലുകൾ, അലമാര തുടങ്ങിയവ കുത്തിപ്പൊളിച്ച നിലയിലാണ്. ഇതിലൂടെ പതിനായിരത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായി. ശ്രീകൃഷ്ണപുരം എസ്.ഐ മുരളീധരന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിനകത്ത് മോഷണം നടത്തിയതിന് ശേഷം തിരുമുറ്റത്തും ക്ഷേത്രനടയിലും പരിസരത്തും എണ്ണയൊഴിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്.