sreejith
ശ്രീജിത്ത് മാരിയിൽ

ഒറ്റപ്പാലം: നൃത്തകലാകാരനും നടനും ഹ്രസ്വ സിനിമാ സംവിധായകനുമായ ശ്രീജിത്ത് മാരിയിൽ ബുദ്ധദേവ് ദാസ് ഗുപ്ത പുരസ്‌കാരത്തിന് അർഹനായി. തിരുവനന്തപുരം ആസ്ഥാനമായ ചട്ടമ്പിസ്വാമി സാഹിത്യ അക്കാഡമിയാണ് വ്യാഖ്യാത ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ ബുദ്ധദേവ് ദാസ് ഗുപ്തയുടെ സ്മരണാർത്ഥം ചലച്ചിത്ര പുരസ്‌കാരം നൽകിയത്. മഹാകാലൻ എന്ന ശ്രീജിത്തിന്റെ ഹ്രസ്വ സിനിമയ്ക്കാണ് പുരസ്‌കാരം. 15ന് കൊല്ലം പാരിപ്പള്ളിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറും. പാലക്കാട് പിരായിരി സ്വദേശിയാണ് ശ്രീജിത്ത് മാരിയിൽ.