
വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ കാരയങ്കാട് പാറക്കുണ്ടിൽ സ്വകാര്യ വ്യക്തിയുടെ ആൾമറയില്ലാത്ത കിണറ്റിൽ ഒമ്പതോളം പന്നികളെ ചത്ത നിലയിൽ കണ്ടെത്തി. ദുർഗ്ഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ പഞ്ചായത്തംഗം കെ. അബ്ദുൾ ഷുക്കൂറിനെ വിവരമറിയിച്ചതിന് അനുസരിച്ച് നടത്തിയ തെരച്ചലിലാണ് പന്നികളെ ചത്ത നിലയിൽ കണ്ടത്. തുടർന്ന് വനം വകുപ്പ് ആലത്തൂർ റേഞ്ച് ഓഫീസിലെ നിർദ്ദേശമനുസരിച്ച് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് പന്നികളെ പുറത്തെടുത്ത് സംസ്‌കരിക്കുകയും കിണർ മൂടുകയും ചെയ്തു.