
മണ്ണാർക്കാട്: എൻ. ഷംസുദ്ദീൻ എം.എൽ.എ നടപ്പാക്കുന്ന ഫ്ളെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി അഭിരുചി പരീക്ഷ നടത്തി. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് യോജിച്ച പഠനമേഖലയും തൊഴിൽ പരിശീലനവും തിരഞ്ഞെടുക്കാൻ ഉപകരിക്കുന്ന അഭിരുചി പരീക്ഷയിൽ തെരഞ്ഞെടുത്ത അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കോട്ടോപ്പാടം കല്ലടി അബ്ദുഹാജി എച്ച്.എസ്.എസ്, എം.ഇ.എസ് കല്ലടി കോളേജ് മണ്ണാർക്കാട്, നെല്ലിപ്പുഴ ദാറുന്നജാത്ത് എച്ച്.എസ്.എസ് എന്നീ മൂന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ എൻ. സ്‌കൂൾ ലേണിംഗിന്റെ സഹകരണത്തോടെ നടത്തിയ അഭിരുചി പരീക്ഷക്ക് ഫ്ളെയിം കോർ ഗ്രൂപ്പ് അംഗങ്ങളായ ഹമീദ് കൊമ്പത്ത്, സലീം നാലകത്ത്, മുഹമ്മദലി മിഷ്‌കാത്തി, ഡോ. ടി. സൈനുൽ ആബിദ്, പി.സി.എം. ഹബീബ്, ഷമീർ മണലടി, പരിശീലകരായ ടി. ബിനീഷ്, പി.സി. നൗഫൽ, പ്രീതി, റോഷ്നി തുടങ്ങിയവർ നേതൃത്വം നൽകി.