 
ഒറ്റപ്പാലം: എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ പുലാപ്പറ്റശ്ശേരി ശാഖാ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. എം. അരവിന്ദക്ഷൻ, ബി. വിജയകുമാർ, അനിൽ രാജ്, എ. സ്വയം പ്രഭ, ടി. ചെല്ലമണി, പി. വിജയൻ എന്നിവർ സംസാരിച്ചു. ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. അറുപത് വയസ് കഴിഞ്ഞ പ്രവർത്തകരെ ഓണപ്പുടവ നൽകി വി.പി. ചന്ദ്രൻ ആദരിച്ചു.