
ശ്രീകൃഷ്ണപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കോളേജ് വിദ്യാർത്ഥിനി കുളക്കാട്ടുകുറുശ്ശി പ്രസീദയ്ക്ക് ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ്ബ് ധനസഹായം കൈമാറി. ക്ലബ്ബ് പ്രസിഡന്റ് എൻ.വി. മുരളീ കൃഷ്ണനിൽ നിന്ന് ധനസഹായം പിതാവ് വി. ശങ്കരൻ, പഞ്ചായത്തംഗം ലീല.സി എന്നിവർ ഏറ്റുവാങ്ങി. ഡോ. കെ.പി. അച്യുതൻ കുട്ടി, എം.പി. രവീന്ദ്രൻ, സി.എൻ. സത്യൻ പങ്കെടുത്തു.