
കൊല്ലങ്കോട്: കെ.ബാബു എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും 17 ലക്ഷം രൂപ വിനിയോഗിച്ച് വടവന്നൂർ പഞ്ചായത്തിലേക്ക് അനുവദിച്ച ആംബുലൻസ് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഉഷ, ബ്ലോക്ക് മെമ്പർ പ്രവീൺ, ഡോ.സുബാഷ് സുബിൻ, ജ്യോതീന്ദ്രൻ എന്നിവർ സംസാരിച്ചു.