independence

പാ​ല​ക്കാ​ട്:​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​ 75​–ാം​ ​വാ​ർ​ഷി​കം​ ​വി​പു​ല​മാ​യി​ ​ആ​ഘോ​ഷി​ച്ച് ​നാ​ടും​ ​ന​ഗ​ര​വും.​ ​സ​ർ​ക്കാ​ർ​ ​-​ ​അ​ർ​ദ്ധ​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​വി​വി​ധ​ ​ക്ല​ബ്ബു​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ലും​ ​ദേ​ശീ​യ​ ​പ​താ​ക​ക​ൾ​ ​ഉ​യ​ർ​ത്തി​യും​ ​മ​ധു​രം​ ​വി​ത​ര​ണം​ ​ചെ​യ്തും​ ​ഘോ​ഷ​യാ​ത്ര​ക​ൾ​ ​സം​ഘ​ടി​പ്പി​ച്ചു​മാ​ണ് ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​ 75​–ാം​ ​വാ​ർ​ഷി​കം​ ​ആ​ഘോ​ഷി​ച്ച​ത്.
കോ​ട്ട​മൈ​താ​ന​ത്ത് ​ന​ട​ന്ന​ ​സ്വാതന്ത്ര്യ ദിനാഘോഷ പരേ
ഡിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി സല്യൂട്ട് സ്വീകരിച്ചു. ഇ​ന്ത്യ​പോ​ലെ​ ​വി​ശാ​ല​വും​ ​വൈ​വി​ധ്യ​ ​പൂ​ർ​ണ​വു​മാ​യ​ ​ഒ​രു​ ​രാ​ജ്യ​ത്ത് ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​സു​ഗ​മ​വും​ ​സു​സ്ഥി​ര​വു​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​ഫെ​ഡ​റ​ലി​സം​ ​അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ​മ​ന്ത്രി​ ​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.​ ​ഫെ​ഡ​റ​ൽ​ ​സം​വി​ധാ​ന​ത്തി​ന്റെ​ ​ആ​രോ​ഗ്യ​ക​ര​മാ​യ​ ​നി​ല​നി​ൽ​പ്പ് ​അ​പ​ക​ട​ത്തി​ലാ​കു​ന്ന​തി​നെ​തി​രെ​ ​നാം​ ​ജാ​ഗ​രൂ​ക​രാ​ക​ണം.​ ​ഭ​ര​ണ​ഘ​ട​നാ​ ​മൂ​ല്യ​ങ്ങ​ളാ​യ​ ​രാ​ഷ്ട്ര​ത്തി​ന്റെ​ ​പ​ര​മാ​ധി​കാ​രം,​ ​സ്വാ​ത​ന്ത്ര്യം,​ ​ജ​നാ​ധി​പ​ത്യം,​ ​മ​ത​നി​ര​പേ​ക്ഷ​ത,​ ​സോ​ഷ്യ​ലി​സം​ ​എ​ന്നി​വ​ ​സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ​ ​ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​ണ് ​സ്വാ​ത​ന്ത്ര്യ​ ​ദി​നാ​ഘോ​ഷം.​ ​സ്വ​ത​ന്ത്ര​ ​ഭാ​ര​ത​ത്തി​നാ​യി​ ​പ്ര​യ​ത്നി​ക്കു​ക​യും​ ​ജീ​വ​ൻ​ ​ബ​ലി​ ​ന​ൽ​കു​ക​യും​ ​ചെ​യ്ത​ ​ധീ​ര​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​ ​സേ​നാ​നി​ക​ളെ​യും​ ​രാ​ജ്യ​ത്തി​ന്റെ​ ​ര​ക്ഷ​യ്ക്കാ​യി​ ​വീ​ര​മൃ​ത്യു​ ​വ​രി​ച്ച​ ​സേ​നാ​ ​അം​ഗ​ങ്ങ​ളെ​യും​ ​ആ​ദ​ര​വോ​ടെ​ ​സ്മ​രി​ക്കു​ന്നു.​ ​അ​റി​യ​പ്പെ​ടാ​ത്ത​ ​അ​നേ​ക​ ​ല​ക്ഷം​ ​സ​മ​ര​ ​പോ​രാ​ളി​ക​ളു​ടെ​ ​നി​സ്വാ​ർ​ത്ഥ​വും​ ​ത്യാ​ഗ​ ​സ​മ്പൂ​ർ​ണ​വും​ ​സ​മ​ർ​പ്പ​ണ​ ​മ​നോ​ഭാ​വ​ത്തോ​ട് ​കൂ​ടി​യു​ള്ള​ ​സ​മ​ര​ങ്ങ​ളു​ടെ​ ​സം​ഭാ​വ​ന​ ​കൂ​ടി​യാ​ണ് ​സ്വാ​ത​ന്ത്ര്യം.​ ​ദാ​രി​ദ്ര്യം,​ ​പ​ട്ടി​ണി,​ ​രോ​ഗം​ ​എ​ന്നി​വ​യി​ൽ​ ​നി​ന്നും​ ​മു​ക്ത​മാ​യ​ ​മെ​ച്ച​പ്പെ​ട്ട​ ​ജീ​വി​ത​മാ​ണ് ​നാം​ ​കാ​ണു​ന്ന​ ​സ്വ​പ്നം.​ ​ജീ​വി​ക്കാ​നു​ള്ള​ ​അ​ടി​സ്ഥാ​ന​ ​ആ​വ​ശ്യ​ങ്ങ​ളാ​യ​ ​ഭ​ക്ഷ​ണം,​ ​പാ​ർ​പ്പി​ടം,​ ​വി​ദ്യാ​ഭ്യാ​സം,​ ​തൊ​ഴി​ൽ,​ ​സാം​സ്‌​കാ​രി​ക​ ​വി​ക​സ​നം​ ​എ​ന്നി​വ​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ​ ​കേ​ര​ള​ത്തി​ന് ​മി​ക​ച്ച​ ​മു​ന്നേ​റ്റം​ ​കൈ​വ​രി​ക്കാ​ൻ​ ​സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
പ​രി​പാ​ടി​യി​ൽ​ ​വി.​കെ.​ശ്രീ​ക​ണ്ഠ​ൻ​ ​എം.​പി,​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എം.​എ​ൽ.​എ,​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​പ്രി​യാ​ ​അ​ജ​യ​ൻ,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​മൃ​ൺ​മ​യി​ ​ജോ​ഷി,​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ആ​ർ.​വി​ശ്വ​നാ​ഥ്,​ ​എ.​ഡി.​എം​ ​കെ.​മ​ണി​ക​ണ്ഠ​ൻ,​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​കെ.​പി.​റീ​ത്ത​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.
സ്വാ​ത​ന്ത്ര്യ​ ​ദി​നാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പാ​ർ​ട്ടി​ ​ഓ​ഫീ​സു​ക​ളി​ൽ​ ​ദേ​ശീ​യ​ ​പ​താ​ക​ ​ഉ​യ​ർ​ത്തി.​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​വി.​ചാ​മു​ണ്ണി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ഭ​ര​ണ​ഘ​ട​നാ​ ​സം​ര​ക്ഷ​ണ​ ​പ്ര​തി​ജ്ഞ​ ​എ​ൻ.​സി.​പി​ ​ജി​ല്ലാ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എ.​രാ​മ​സ്വാ​മി​ ​ചൊ​ല്ലി​ക്കൊ​ടു​ത്തു.​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​അ​പ്ര​സ​ക്ത​മാ​ക്കു​ക​യും​ ​മ​തേ​ത​ര​ ​ജ​നാ​ധി​പ​ത്യ​ ​മൂ​ല്യ​ങ്ങ​ൾ​ ​ത​ക​ർ​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ക​ൾ​ ​രാ​ജ്യ​ത്ത് ​ന​ട​മാ​ടു​ന്ന​ ​ഘ​ട്ട​ത്തി​ലാ​ണ് ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​സ്വാ​ത​ന്ത്ര്യം​ ​സം​ര​ക്ഷി​ക്കു​ന്ന​തി​ന് ​എ​ൽ.​ഡി.​എ​ഫ് ​ര​ക്ത​സാ​ക്ഷി​ ​മ​ണ്ഡ​പ​ത്തി​ന് ​മു​ന്നി​ൽ​ ​സ്വ​ത​ന്ത്ര്യ​ദി​നാ​ച​ര​ണം​ ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​കേ​ര​ളാ​ ​കോ​ൺ​ഗ്ര​സ് ​(​എം​)​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​കു​ശ​ല​കു​മാ​ർ​ ​സ്വാ​ഗ​തം​ ​പ​റ​ഞ്ഞു.​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​കെ.​കെ.​ദി​വാ​ക​ര​ൻ,​​​ ​കോ​ൺ​ഗ്ര​സ് ​(​എ​സ്)​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​പി.​ആ​ർ.​ജോ​ർ​ജ്,​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ടി.​സി​ദ്ധാ​ർ​ത്ഥ​ൻ,​ ​ജ​ന​താ​ദ​ൾ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​ആ​ർ.​ഗോ​പി​നാ​ഥ്,​ ​എ.​ഭാ​സ്‌​ക​ര​ൻ​ ​(​എ​ൽ.​ജെ.​ഡി​),​ ​അ​ഡ്വ.​ ​നൈ​സ് ​മാ​ത്യു​ ​(​കേ​ര​ളാ​ ​കോ​ൺ​ഗ്ര​സ്)​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.


 നെന്മാറ: അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും നെന്മാറ കോ ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പാതക ഉയർത്തലും ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലൽ, മധുരവിതരണം തുടങ്ങിയവ നടത്തി. നെന്മാറ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.കുഞ്ഞൻ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. എൻ.ഗോഗുൽദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി.എൽദോ, കെ.സുരേഷ്‌കുമാർ, എം. പി. വേണുഗോപാലൻ, വിനേഷ് തലവട്ടാംപാറ, വി.എം.സ്‌കറിയ, സി.കെ.ബിന്ദു, എസ്.പ്രശാന്ത്, ആർ.അനൂപ് എന്നിവർ നേത്യത്വം നൽകി.

അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും നെന്മാറ കോ ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്