nanma

മണ്ണാർക്കാട്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നന്മ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്മ മണ്ണാർക്കാട് മേഘല യൂണിറ്റ് 80 വയസിന് മുകളിലുള്ള വിമുക്തഭടൻമാരെ അവരുടെ വീടുകളിൽ ചെന്ന് ആദരിച്ചു.
വിമുക്തഭടൻ ടി.ബി. നെടുങ്ങാടിയെ നന്മ ഫൗണ്ടേഷൻ ജില്ലാ വൈസ് പ്രസിഡന്റ് പുരുഷോത്തമൻ ഷാൾ അണിയിച്ച് ഉദ്ഘാടനം ചെയ്തു.
തുടർന്ന് വിമുക്ത ഭടൻമാരായ രാമഗുപ്തൻ,പരമേശ്വരവാരിയർ, സാംബശിവൻ, ഗോപാലകൃഷ്ണൻ, രാമൻകുട്ടി, ശങ്കരനാരായണൻ, രാമചന്ദ്രൻ എന്നിവരെയും ആദരിച്ചു.
നന്മ മണ്ണാർക്കാട് ചീഫ് കോർഡിനേറ്റർ ഹസ്സൻ ബാബു, കോർഡിനേറ്റർമാരായ നാസർ തൈക്കാടൻ, ഉമ്മുസൽമ, പി.ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു.