മണ്ണാർക്കാട്: കർഷക ദിനത്തിൽ കർഷ കൂട്ടായ്മ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കാർഷിക ചർച്ചയും ആദരവും നടത്തി. കുമരംപുത്തൂർ പഞ്ചായത്ത് 15-ാം വാർഡ് മെമ്പർ സഹദ് അരിയൂരാണ് വാർഡിലെ കർഷകരുടെ സംഗമം സംഘടിപ്പിച്ചത്. ആദരിക്കപ്പെട്ട കർഷകർക്ക് പ്രത്യേകം പാരിതോഷികവും വിതരണം ചെയ്തു.
വാട്ടമ്പലം ഉബൈദ് ചങ്ങലീരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സഹദ് അരിയൂർ അദ്ധ്യക്ഷത വഹിച്ചു. ജോസ് പൂതരമണ്ണിൽ, വി.പി ഹംസ, കുഞ്ഞിപ്പു കിഴക്കേതിൽ, റഹീം ഇരുമ്പൻ, അസൈനാർ, കൃഷ്ണൻ പുന്നപ്പാടത്ത്, എൻ. അസീസ്, വി. ഹംസകുട്ടി , സാദിഖ് പോത്തൻ എന്നിവർ പ്രസംഗിച്ചു.