 
അഗളി: അട്ടപ്പാടിയുടെ വിവിധ സ്ഥലങ്ങളിലായി വിഹരിക്കുന്ന കാട്ടാനകൾ പ്ലാമരത്ത് നിറുത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ ചില്ലു തകർത്തു. വാഹനത്തിൽ സൂക്ഷിച്ചിരുന്ന 50 ലിറ്റർ ഡീസലും നശിപ്പിച്ചു. ഇതേ സമയത്തു അഗളി ടൗണിനോട് ചേർന്നുള്ള സാംബാർകോഡ് പ്രദേശത്തു ആനയിറങ്ങി ഭീതിപരത്തി. ഷോളയൂർ പഞ്ചായത്തിലെ ദാസന്നുർ ഊരിന് സമീപത്തായി കൊടിങ്ങര പള്ളത്തിൽ നിലയുറപ്പിച്ചിരുന്നു അവശനിലയിയിലായിരുന്ന ഒറ്റയാനായുള്ള തിരച്ചിൽ തുടരുകയാണ്. തമിഴ്നാട് ഫോറസ്റ്റ് അധികൃതർ നൽകിയ പഴവർഗങ്ങൾ ആന കഴിച്ചു എന്നാണ് പറയുന്നത്.