paddy
അരയങ്ങോട്ടുകാർ ഒന്നരഏക്കർ സ്ഥലത്ത് നെൽകൃഷി ഇറക്കുന്നു.

മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭ 10-ാം വാർഡ് അരയങ്ങോട് ഒന്നരഏക്കർ സ്ഥലത്ത് നെൽകൃഷിക്ക് തുടക്കമിട്ടു.

മണ്ണാർക്കാട് കൃഷിഭവനും അയ്യങ്കാളി നഗര തൊഴിലുറപ്പും അരയങ്ങോട് പത്താം വാർഡിലെ കാർഷിക സിമിതി അംഗങ്ങളും ചേർന്നാണ് കർഷക ദിനത്തിൽ കൗൺസിലർ പ്രസാദിന്റ നേതൃത്വത്തിൽ നെൽകൃഷിക്ക് തുടക്കമിട്ടത്. നേരത്തെ കൃഷിചെയ്ത ഒന്നര ഏക്കർ സ്ഥലത്തെ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് ഇപ്പോഴും തുടരുന്നുണ്ട്.

അരയങ്ങോട്ടുകാർ ഒന്നര ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്യുന്നു