milk
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വന്ന മായം കലർന്ന പാൽ പിടികൂടി പ്രാഥമിക പരിശോധന നടത്തുന്നു

പാലക്കാട്: രാസവളമായ യൂറിയ കലർത്തി, തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ടാങ്കർ ലോറിയിൽ കടത്താൻ ശ്രമിച്ച 12750 ലിറ്റർ പാൽ ക്ഷീര വികസന വകുപ്പിന്റെ മീനാക്ഷിപുരം ചെക്ക്‌പോസ്റ്റിൽ പിടികൂടി. പ്രാഥമിക പരിശോധനയിൽ പാലിൽ മായം കണ്ടെത്തിയിരുന്നു. തുടർന്ന് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം സ്റ്റാറ്റ്യൂട്ടറി സാമ്പിൾ എടുക്കുന്നതിനും തുടർ നടപടികൾക്കുമായി ടാങ്കർ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറി. ഓണക്കാലത്ത് തമിഴ്നാട്,​ കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിൽ പാലെത്തിക്കുന്നത്. ഇത് മുതലെടുത്താണ് യൂറിയ കലർത്തിയ പാൽ കേരളത്തിലേക്കയച്ചത്.