 
പാലക്കാട്: സർവേയിലൂടെ കണ്ടെത്തിയ അതിദരിദ്ര കുടുംബങ്ങൾക്ക് മൈക്രോ പ്ലാൻ തയ്യാറാക്കുന്നത് സംബന്ധിച്ച് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും വേണ്ടിയുള്ള ഏകദിന ശിൽപശാല ഇന്ന് രാവിലെ 10 മുതൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും മുനിസിപ്പൽ ചെയർമാൻമാരും സെക്രട്ടറിമാരും പങ്കെടുക്കണമെന്ന് ജില്ലാ നോഡൽ ഓഫീസറും ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുമായ കെ.പി. വേലായുധൻ അറിയിച്ചു.