പാലക്കാട്: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോട് അനുബന്ധിച്ച് നെഫർറ്റിറ്റി ആഡംബര കപ്പൽയാത്രയ്ക്ക് അവസരമൊരുക്കുന്നു. അടുത്തമാസം നാലിന് 78 പേർക്കും പത്തിന് 117 പേർക്കുമാണ് യാത്ര സംഘടിപ്പിക്കുന്നത്. പാലക്കാട് നിന്നും എ.സി ലോ ഫ്ലോർ ബസിൽ എറണാകുളം ബോൾഗാട്ടിയിലെത്തി അവിടെ നിന്നും അഞ്ചുമണിക്കൂർ ദൈർഘ്യമുള്ള ആഡംബര കപ്പൽ യാത്രയും വിഭവ സമൃദ്ധമായ അത്താഴ വിരുന്നും കഴിഞ്ഞ് തിരിച്ച് പാലക്കാട്ടേക്ക് വരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഈ വർഷം ഇതുവരെ 31 നെഫർറ്റിറ്റി യാത്രകളാണ് കെ.എസ്.ആർ.ടി.സി സംഘടിപ്പിച്ചിട്ടുള്ളത്. 1200 പേർ യാത്രകളിൽ പങ്കാളികളായി. ഓണത്തോട് അനുബന്ധിച്ചുള്ള യാത്രയുടെ കൂടുതൽ വിവരങ്ങൾക്ക് 9947086128 എന്ന നമ്പറിൽ നെഫർറ്റിറ്റി യാത്ര സെപ്തംബർ എട്ട് അല്ലെങ്കിൽ 10 എന്ന് വാട്ട്സ്ആപ്പ് സന്ദേശം അയക്കണം.