പട്ടാമ്പി: നെൽപ്പാടങ്ങളിൽ ബാക്ടീരിയമൂലമുള്ള ഓലകരിച്ചിൽ വ്യാപകം. കർഷകർ ജാഗ്രതപുലർത്തണമെന്ന് കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രോഗം വളരെവേഗം വ്യാപിക്കുന്നതിനാൽ തുടക്കം മുതൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും അധികൃതർ പറയുന്നു. സന്തോമൊണാസ് ഒറൈസെ എന്ന ബാക്ടീരിയയാണ് ഈ രോഗമുണ്ടാക്കുന്നത്.
കൊടിയോലയിലും കരിച്ചിൽ ബാധിച്ചുകഴിഞ്ഞാൽ അത് വിളവിനെ സാരമായി ബാധിക്കും. പിന്നീട് പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നത് അഭികാമ്യമല്ലെന്നും അധികൃതർ പറയുന്നു. പുറത്തെ ഓലകൾ കരിഞ്ഞു തുടങ്ങുമ്പോൾ തന്നെ ഇതിനെതിരെയുള്ള പ്രതിവിധികൾ സ്വീകരിക്കണം.
രോഗ ലക്ഷണം
ബാക്ടീരിയമൂലമുള്ള ഓലകരിച്ചിൽ നെല്ലിൽ പ്രധാനമായും രണ്ടുസമയത്താണ് കാണപ്പെടുന്നത്. ഞാറ്റടിയിലോ പറിച്ചുനട്ടയുടനെയോ ഉണ്ടാകുന്ന ക്രസക് ലക്ഷണമാണ് ആദ്യത്തേത്. രണ്ടാമതായി നെൽച്ചെടിയെ ബാക്ടീരിയ ബാധിക്കുക കതിരു വരുന്നതിന് തൊട്ടു മുമ്പാണ്. ഈ സമയത്ത് പുറത്തുള്ള ഓലകളിൽ നിന്നാണ് ലക്ഷണം ആരംഭിക്കുന്നത്. ഇലകളുടെ തലപ്പിൽ നിന്ന് തുടങ്ങുന്ന മഞ്ഞളിപ്പ് ഇലകളുടെ ഒരു വശത്തുകൂടിയോ രണ്ടു വശത്തും കൂടിയോ നടുവിലൂടെയോ താഴേക്ക് വ്യാപിച്ചുവരും. ഇത് മഞ്ഞളിപ്പായോ ബ്രൗൺ നിറത്തിൽ വൈക്കോൽ പോലെയോ വെളുത്ത നിറത്തിലോ ബാക്ടീരിയയുടെ വ്യത്യാസമനുസരിച്ച് പലരീതിയിൽ കാണാറുണ്ട്.
പ്രതിരോധ മാർഗം