
ചിറ്റൂർ: ഗവ. കോളേജ് ചിറ്റൂരും വിമൻ സെല്ലും ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജും സംയുക്തമായി കേന്ദ്ര ആയുഷ് വകുപ്പിന്റെ ഹമാരാ ആയുഷ് ഹമാരാ സ്യാസ്ഥ്യ പരിപാടിയുടെ ഭാഗമായി 'ഭക്ഷണക്രമവും ജീവിതശൈലി രോഗങ്ങളും' എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.ബേബി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.സൂരജ് മുഖ്യപ്രഭാഷണം നടത്തി. വിമൻസെൽ കൺവീനർ സി.ജയന്തി അദ്ധ്യാപകരായ ഡോ. ഫാത്തിമ, ഡോ. കവിത, സുജാത, ജഗന്നാഥൻ എന്നിവർ പങ്കെടുത്തു.