
ഒറ്റപ്പാലം: എസ്.എൻ.ഡി.പി യോഗം അമ്പലപ്പാറ കടമ്പൂർ ശാഖ വിശേഷാൽ പൊതുയോഗവും കുടുംബ സംഗമവും ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. ബി. വിജയകുമാർ, കെ.ദാസൻ, അഡ്വ. അനിൽ രാജ്, പി.രത്നകുമാരി, എ.സ്വയം പ്രഭ, പി.മോഹനകുമാരി, എ.രമണി, എ.മോഹനൻ എന്നിവർ സംസാരിച്ചു.
ശാഖയിലെ അറുപത് പിന്നിട്ട ശ്രീനാരായണീയരെ വി.പി.ചന്ദ്രൻ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കുകയും ചെയ്തു.