naatarivu
വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്‌കൂളിൽ സാമൂഹ്യ ക്ലബ്ബ് സംഘടിപ്പിച്ച നാട്ടറിവ് ദിനാചരണം പട്ടല്ലൂർ ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

അലനല്ലൂർ: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്‌കൂളിൽ സാമൂഹ്യ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക നാട്ടറിവ് ദിനാചരണം ശ്രദ്ധേയമായി. ഗ്രാമീണ ജനതയുടെ ജീവിത രീതി, കലാ സാംസ്‌കാരിക പൈതൃകം, ഭക്ഷണരീതി നാട്ടു ചികിത്സ, കൃഷി അറിവ് തുടങ്ങി മനുഷ്യരാശി സഹസ്രാബ്ദം കൊണ്ട് നേടിയെടുത്ത അറിവുകൾ പുതുതലമുറയ്ക്ക് പകർന്നുനൽകുന്നതിന് പരിപാടി സഹായകമായി. പരിപാടി പട്ടല്ലൂർ ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ സി.ടി. മുരളീധരൻ, റസാഖ് മംഗലത്ത്. പി.പി. ഉമ്മർ, ഷാഹിന സലിം, സി. മുഹമ്മദാലി, കെ. ഹബീബ, എം.പി. മിനീഷ, ഷാഹിദ് സഫർ എന്നിവർ സംസാരിച്ചു.

വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്‌കൂളിൽ സാമൂഹ്യ ക്ലബ്ബ് സംഘടിപ്പിച്ച നാട്ടറിവ് ദിനാചരണം പട്ടല്ലൂർ ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.