tree
വെള്ളിനേഴിയിൽ നടന്ന വിനയൻ സ്മൃതി 2022 ഭാഗമായി ഓർമ്മ മരം നടീൽ ജില്ലാ പഞ്ചായത്ത് അംഗം കെ.ശ്രീധരൻ നിർവഹിക്കുന്നു.

ചെർപ്പുളശ്ശേരി: അടക്കാപുത്തൂർ സംസ്‌കൃതിയുടെ നേതൃത്വത്തിൽ കുളക്കാട് ഗ്രാമ്യം സാംസ്‌കാരിക കൂട്ടായ്മയുടെ സഹകരണത്തോടെ കെ.പി.എ.സി വിനയൻ ചരമവാർഷിക ദിനാചരണം വിനയസ്മൃതി-2022 സംഘടിപ്പിച്ചു. നാടക നടനും സംസ്‌കൃതിയുടെ സജീവ പ്രവർത്തകനുമായിരുന്ന കെ.പി.എ.സി വിനയന്റെ ഓർമ്മക്കായി ഓർമ്മ മരം നടീലും ഓർമ്മ തൈ വിതരണവും വെള്ളിനേഴി പഞ്ചായത്ത് പരിസരത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗവും ജില്ലാ പഞ്ചായത്തംഗം കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ്യം സെക്രട്ടറി ഇ. ജയചന്ദ്രൻ, പ്രസിഡന്റ് എം.സി. ഉണ്ണിക്കൃഷ്ണൻ, ആലുംകുണ്ടിൽ രാധാകൃഷ്ണൻ, എ. ബാലചന്ദ്രൻ, കെ. ജയനാരായണൻ, പി. നാരായണൻകുട്ടി, കലാമണ്ഡലം മോഹനകൃഷ്ണൻ, കലാമണ്ഡലം ബാലൻ, സംസ്‌കൃതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.