 
കല്ലടിക്കോട്: ദേശീയപാത പനയംപാടത്ത് വീണ്ടും വാഹനാപകടം. പനയംപാടം ഇറക്കത്തിൽ ഇന്നലെ ഉച്ചയോടെ പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ആടുകളെ കയറ്റി കൊണ്ട് പോകുകയായിരുന്ന മിനി ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ കെ.എസ്.ആർ.ടി.സിയിലെ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ഇസാഫ് ഹോസ്പിറ്റലിലും വട്ടമ്പലത്തെ മദർ കെയറിലുമായി പ്രവേശിപ്പിച്ചു. മിനി ലോറിയിൽ കയറ്റി കൊണ്ടു പോകുകയായിരുന്ന നാലോളം ആടുകൾ ചാവുകയും ആറോളം ആടുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബസിന്റേയും മിനിലോറിയുടേയും മുൻഭാഗം തകർന്നു.