meeting
അനുസ്മരണ യോഗം ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു

മുതലമട: കോൺഗ്രസ് നേതാവായിരുന്ന പി.കെ. ജയരാജിന്റെ 30-ാമത് ചരമവാർഷിക ദിനം മുതലമട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. മോഹനന്റെ ആദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗം ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.

മുതലമട ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ഡി.സി.സി സെക്രട്ടറി പി. മാധവൻ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എൻ.കെ. ഷാഹുൽഹമീദ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ടി. മുരളീധരൻ, കിസാൻ കോൺഗ്രസ് നെന്മാറ നിയോജകമണ്ഡലം പ്രസിഡന്റ് കെ. ശിവദാസൻ, എ. റഹ്മത്തുള്ള, അമാനുള്ള, അൻസിൽ, നസീമ കമറുദ്ധീൻ എന്നിവർ സംസാരിച്ചു.

മുതലമട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പി.കെ. ജയരാജൻ അനുസ്മരണ യോഗം ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു.