 
അഗളി: അട്ടപ്പാടിയിൽ ഗർഭിണികളാവുന്നവരുടെ പരിപാലനത്തിനായി കോട്ടത്തറ ആശുപത്രിയിൽ അമ്മ വീട് ഒരുങ്ങുന്നു. ആവശ്യമായ ശുശ്രൂഷ നൽകി കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. കോട്ടത്തറ സർക്കാർ ട്രൈബൽ ആശുപത്രി വളപ്പിലാണ് ഏഴ് അമ്മ വീടുകൾ നിർമ്മിക്കുന്നത്. ബിനോയ് വിശ്വം എം.പിയുടെ എം.പി ഫണ്ടിൽ നിന്നും 57 ലക്ഷം അനുവദിച്ചാണ് അമ്മ വീട് യാഥാർത്ഥ്യമാക്കുന്നത്. അട്ടപ്പാടിയിൽ പ്രസവത്തിനായി ആശുപത്രിയിലേക്ക് വരാൻ ഒരു വിഭാഗം ആളുകൾ മടിക്കുന്ന സാഹചര്യത്തിലാണ് അമ്മ വീട് ഒരുക്കുന്നത്.
അമ്മവീട്ടിൽ
നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം പണി പൂർത്തീകരിച്ച് അമ്മ വീട് തുറന്ന് നൽകും
- കോട്ടത്തറ ആശുപത്രി സൂപ്രണ്ട്