 
ഷൊർണൂർ: പരുത്തിപ്ര കോഴി പാറയിൽ നെൽപാടത്തേക്ക് വെള്ളം തിരിച്ചുവിടുന്നത് സംബന്ധിച്ച തർക്കത്തിൽ യുവ കർഷകൻ അടിയേറ്റ് മരിച്ച സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിപാറ കാരമണ്ണ കുടുംബത്തിലെ ശശീന്ദ്രൻ (60), വേണുഗോപാലൻ (55), ഉണ്ണിക്കൃഷ്ണൻ (46), അനിൽകുമാർ (33), വിപിൻ (28), പ്രിൻസ് (18) എന്നിവരെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുമിറ്റക്കോട് പുളിന്തോട്ടത്തിൽ കൃഷ്ണൻകുട്ടിയുടെ മകൻ പ്രശാന്താണ് (36) അടിയേറ്ര് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ പാടത്ത് കൃഷി നോക്കാൻ വന്ന പ്രശാന്തിനെ പാടത്ത് വെച്ച് അടിച്ച് അവശനാക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ പ്രശാന്ത് കുറച്ച് ദൂരം നടന്ന് ഒരു കടയുടെ മുൻവശത്ത് വീണു. തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് അന്നേ ദിവസം ഉച്ചക്ക് രണ്ടരയോടെ പ്രശാന്ത് മരിച്ചു.