kamalnath
കമൽനാഥ് ഏഷ്യൻ ബുക്ക് ഒഫ് റെക്കാർഡ്സും ഇന്ത്യൻ ബുക്ക് ഒഫ് റെക്കാർഡ്സുമായി.

പാലക്കാട്: കീബോർഡിൽ വിസ്മയം തീർത്ത് സി.എ വിദ്യാർത്ഥി ആർ.എസ്. കമൽനാഥ്. കണ്ണമ്പ്ര സ്വദേശിയായ കമൽനാഥ്

ഏഴ് സെക്കൻഡിൽ കീ ബോർഡിലെ 61 കീ കളും വായിച്ച് ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡ്സിലും ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്സിലും ഇടം നേടി. ചെറുപ്പത്തിൽ തന്നെ കീ ബോർഡ് വായനയ്ക്ക് തുടക്കമിട്ട കമൽനാഥ് കഠിനശ്രമത്തിന്റെ ഫലമായാണ് ഈ രണ്ട് റെക്കാഡ്സും നേടിയത്. ഇനി ഗിന്നസ് ബുക്ക് കരസ്ഥമാക്കാനുളള ശ്രമത്തിലാണെന്ന് കമൽനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നെന്മാറ സ്വദേശി സ്റ്റാൻലി തോമസാണ് ഗുരുനാഥൻ. റിട്ട.എ.ഇ.ഒ സുധീർബാബുവാണ് പിതാവ്. ആലത്തൂർ എ.എസ്.എം എം.എച്ച്.എസ് അദ്ധ്യാപിക രാജശ്രീയാണ് മാതാവ്. ജൂലായ് 27ന് ഓൺലൈനിലൂടെ നടന്ന പ്രകടനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.