sndp
എസ്.എൻ.ഡി.പി യോഗം എലവഞ്ചേരി ശാഖ വനിതാസംഘം വാർഷിക പൊതുയോഗവും കുടുംബ സംഗമവും യോഗം യൂണിയൻ സെക്രട്ടറി എ.എൻ അനുരാഗ് ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലങ്കോട്: എസ്.എൻ.ഡി.പി യോഗം എലവഞ്ചേരി ശാഖ വനിതാസംഘം വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. യോഗം യൂണിയൻ സെക്രട്ടറി എ.എൻ അനുരാഗ് ഉദ്ഘാടനം ചെയ്തു. മായ ഗിരിധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ആർ. അരവിന്ദാക്ഷൻ,​ വൈസ് പ്രസിഡന്റ് കെ.സി മുരളീധരൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി സ്മിത പ്രദീപ്, ശാഖാ സെക്രട്ടറി കെ. അനന്ത കൃഷ്ണൻ, എം. ബാലകൃഷ്ണൻ, അമൃത മുരളി,​ ആർ. സ്വാമിനാഥൻ, ലീല എന്നിവർ പ്രസംഗിച്ചു.