arrest
പിടിയിൽ

വടക്കഞ്ചേരി: സ്‌കൂൾ പരിസരത്ത് പുകയില ഉത്പന്നങ്ങൾ വിറ്റ കട ഉടമയെ വടക്കഞ്ചേരി പൊലീസ് പിടികൂടി.
കിഴക്കഞ്ചേരി മമ്പാട് സ്‌കൂളിന് സമീപത്തെ എം.എസ്.എം സ്റ്റോർ ഉടമ ഷിഹാബുദ്ദീനെയാണ് (46) നിരോധിത പുകയില വിൽപ്പനക്കിടയിൽ പൊലീസ് പിടികൂടിയത്. രഹസ്യവിവരമനുസരിച്ച് എസ്.ഐ. സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. 40ഓളം പേക്കറ്റ് ഹാൻസ് കണ്ടെത്തി. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ ഷിഹാബുദ്ദീനെ റിമാന്റ് ചെയ്തു.