
കൊല്ലങ്കോട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോട് അനുബന്ധിച്ച് കോൺഗ്രസ് നെന്മാറ നിയോജകമണ്ഡലം കൺവെൻഷൻ വടവന്നൂർ ഗൗരീശങ്കർ ഓഡിറ്റോറിയത്തിൽ ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. സക്കീർഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് സി.വി. ബാലചന്ദ്രൻ, കെ.എ. ചന്ദ്രൻ, ഡി.സി.സി സെക്രട്ടറിമാരായ പി. മാധവൻ, എം. പത്മഗിരീശൻ, കെ.ജി. എൽദോ, പി. ബാലചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. ഗോപാലകൃഷ്ണൻ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ യു. ശാന്തകുമാർ, വി. ശ്രീധരൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ രാമനാഥൻ, കെ. ഗുരുവായൂരപ്പൻ, എ. ശിവരാമൻ, എസ്.എം. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.