plastic
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു.

പാലക്കാട്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി തേങ്കുറിശ്ശി പഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പഞ്ചായത്ത് അധികൃതരുടേയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 200 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഇവ വിൽപ്പനയ്ക്ക് സൂക്ഷിച്ച കടയുടമകളിൽ നിന്ന് 10,500 രൂപ പിഴ ഈടാക്കാൻ ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകി. തേങ്കുറിശ്ശി പഞ്ചായത്ത് സെക്രട്ടറി കെ. ദിനേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ശിവദാസൻ, പഞ്ചായത്ത് ജീവനക്കാരായ പി. പ്രിനു, എസ്. സൗമ്യ, ആർ. സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. വരും ദിവസങ്ങളിലും ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.