seminar
കേരള പ്രദേശ് ഗാന്ധിദർശൻ വേദി ആലത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യ സമര ചരിത്ര സെമിനാറിൽ നിന്ന്.

ചിറ്റിലഞ്ചേരി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി ആലത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര ചരിത്ര സെമിനാറും എസ്.എസ്.എൽ.സിയിലും പ്ലസ് ടുവിലും സമ്പൂർണ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ചിറ്റിലഞ്ചേരി എം.എൻ.കെ.എം.എച്ച്.എസ്.എസ് സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടി റിട്ട.ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എം.എൻ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ യു.പി മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ.പി. ലോറൻസ്, എം.എൻ. ബാലസുബ്രഹ്മണ്യൻ എന്നിവരെ ആദരിച്ചു. എ. ഗോപിനാഥൻ, എ.ശിവരാമകൃഷ്ണൻ, കെ. അജിത, ആർ. സുരേഷ്, ഷീജ, എൻ. അശോകൻ എന്നിവർ സംസാരിച്ചു.