 
പാലക്കാട്: ജില്ലാ ഹോസ്പിറ്റലിന്റെ ഇരു കവാടത്തിലും അനധികൃതമായി പാർക്ക് ചെയ്ത 10 ഇരു ചക്രവാഹനങ്ങൾ ട്രാഫിക്ക് ഇൻഫോഴ്സമെന്റ് വിഭാഗം എടുത്തു മാറ്റി. റിക്കവറി വണ്ടികളിലാണ് മാറ്റിയത്. 250 രൂപ മുതൽ1000 രൂപ വരെ പിഴ ലഭിക്കാവുന്നതാണ് അനധികൃത പാർക്കിംഗ്. ഓണത്തിനോട് അനുബന്ധിച്ച് ടൗണിലുള്ള തിരക്ക് വർദ്ധിക്കുകയാണ്. ഹോസ്പിറ്റലിലേക്ക് അത്യാഹിതമായി വരുന്നവർക്കും ഇത്തരം വണ്ടികൾ തടസമാണ്. നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ച സ്ഥലങ്ങളിൽ നിന്നാണ് വണ്ടികൾ മാറ്റിയത്.