
അലനല്ലൂർ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം പിൻവലിക്കുക, തൊഴിൽ ദിനങ്ങൾ 200 ദിവസമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു എൻ.ആർ.ഇ.ജി.എസ് അലനല്ലൂർ പഞ്ചായത്ത് (സി.ഐ.ടി.യു) കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ എൻ.ആർ.ഇ.ജി.എസ് പഞ്ചായത്ത് ഓഫീസിനുമുൻപിൽ ധർണയും കുത്തിയിരിപ്പ് സമരവും നടത്തി.
ധർണ സി.പി.എം ഏരിയ സെന്റർ അംഗം വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ. അനു അദ്ധ്യക്ഷതവഹിച്ചു. പ്രജീഷ് പി. സ്വാഗതം പറഞ്ഞു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സുദർശനകുമാർ, സി.പി.എം ഏരിയാ സെന്റർ അംഗം എം.ജയകൃഷ്ണൻ ,സി.പി.എം ഏരിയാ കമ്മറ്റി അംഗം.പി.മുസ്തഫ, പി. രജിത്ത്, ബ്ലോക്ക് മെമ്പർ വി. അബ്ദുൽ സലിം, വാർഡ് മെമ്പർ നൈസി ബെന്നി തുടങ്ങിയവർ പങ്കെടുത്തു.