chandha

ചിറ്റൂർ: ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തത്തമംഗലം പരുത്തിക്കാവ് പാടശേഖര സമിതി കെട്ടിടത്തിൽ ഓണച്ചന്ത ആരംഭിച്ചു. റൂറൽ ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.സി. പ്രീത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ദിവ്യ പ്രജയ് അദ്ധ്യക്ഷത വഹിച്ചു. പരുത്തിക്കാവ് പാടശേഖര സമിതി പ്രസിഡന്റ് ടി.എ. വിശ്വനാഥൻ, സൊസൈറ്റി ഡയറക്ടർമാരായ കെ. ചാത്തുക്കുട്ടി, വി.എൻ. രഘുനന്ദനൻ, സനു എം. സനോജ്, കെ.സഹദേവൻ, എൻ.രാജേഷ്, എൻ. ദിനേഷ് എന്നിവർ സംസാരിച്ചു.