wild
പന്നി

ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം കുംഭാരം കുന്നത്ത് ആയുഷ് ഹോസ്പിറ്റലിനു സമീപം കാട്ടുപന്നിയുടെ ആക്രമണത്തിൽ മദ്രസ വിദ്യാർത്ഥിക്ക് പരിക്കേറ്റു. പ്രദേശത്ത് താമസിക്കുന്ന കമറുൽ ലിസ്മാനാണ് (12) പരിക്കേറ്റത്. ഇന്നലെ രാവിലെ മദ്രസയിലേക്ക് പോകുംവഴി പന്നി ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ ഇടപെട്ടതിനാൽ കൂടുതൽ അപായം ഒഴിവായി. കൈകൾക്ക് പരിക്കേറ്റ ലിസ്മാനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പ്രദേശത്ത് പന്നി ശല്യം പരിഹരിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.