പാലക്കാട്: പാലക്കാട് കല്ലടിക്കോട് പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് തടവു ശിക്ഷ. കരിമ്പ, ചിറയിൽ വീട്ടിൽ കോര കുര്യനെയാണ് (90) മൂന്ന് വർഷം കഠിന തടവിന് ശിക്ഷിച്ചത്. അരലക്ഷം രൂപ പിഴയും ഒടുക്കണം. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. കേസിൽ ഒമ്പത് സാക്ഷികളെ വിസ്തരിച്ചു. എട്ട് രേഖകൾ ഹാജരാക്കി. പ്രോസീക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി.