 
മണ്ണാർക്കാട്: ഗോവിന്ദപുരം റോഡിന്റെ ശോചനീയാവസ്ഥയിൽ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ താത്കാലിക പരിഹാരമെന്നോണം കുഴികളിൽ ക്വാറി വേസ്റ്റിട്ട് അധികൃതർ. വാർഡ് കൗൺസിലർ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ക്വാറി വേസ്റ്റിട്ടത്. എന്നാൽ, മഴക്കാല സാഹചര്യത്തിൽ ഇത് ഗുണം ചെയ്യില്ലെന്നതാണ് പ്രദേശവാസികളുടെ നിലപാട്. അതിനാൽ ശാശ്വത പരിഹാരം ഉടൻ വേണമെന്നാണ് ആവശ്യമുയരുന്നത്.