onam

അലനല്ലൂർ: സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത തുടങ്ങി. ബാങ്കിന്റെ എടത്തനാട്ടുകരയിലുള്ള നീതി സ്‌റ്റോർ മുഖേനയാണ് സഹകരണ വകുപ്പിന്റെ സഹായത്തോടെ 13 തരത്തിലുള്ള സാധനങ്ങൾ ഉൾപ്പെട്ട ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. 540 രൂപയാണ് ഈടാക്കുന്നത്. ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ. അബൂബക്കർ നിർവഹിച്ചു. സെക്രട്ടറി.പി. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ മുഹമ്മദ്, അനു, ശാലിനി, പഞ്ചായത്തംഗവും ഡയറക്ടറുമായ അക്ബറലി, ജീവനക്കാരായ ജയകൃഷ്ണൻ, ഇന്ദിര, പ്രമോദ്, കൃഷ്ണദാസ് സഹകാരികളായ അബ്ദുള്ള മാസ്റ്റർ, മജീദ് മാസ്റ്റർ, ഉസ്മാൻ, ഉമ്മർ, ഹുസൈൻ എന്നിവർ പങ്കെടുത്തു.