റാന്നി :അഖിലഭാരത അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി കാലടി എൻ.വേലായുധൻ നായർ, സെക്രട്ടറി രാജീവ് കോന്നി എന്നിവരുടെ നിര്യാണത്തിൽ അയ്യപ്പസേവാസംഘം അനുശോചിച്ചു. കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സി.കെ ബാലൻ, തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്ര ട്ടറി പ്രസാദ് കുഴിക്കാലാ, അനിൽ വൈക്കം, കെ.ബിജു, രാജീവ് ചെറുകോൽ, വിജയകുമാർ കല്ലൂർ, ബാലൻ വടശേരിക്കര, ശിവദാസ കൈമൾ, ഗോപകുമാർ മൂക്കന്നൂർ ,അജിത് മലയിൽ എന്നിവർ പ്രസംഗിച്ചു.