പ്രമാടം : പ്രമാടം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ആൻഡ് ജി.ആർ.സിയുടെ നേതൃത്വത്തിൽ വിജിലന്റ് ഗ്രൂപ്പ് വിവിധ വകുപ്പുതല അവലോകന യോഗങ്ങൾ ചേർന്നു. പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു അനിൽ അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് ലൈൻ കൗൺസിലർ ജോയൽ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി.ആർ. അനൂപ്, എക്‌സൈസ് ഓഫീസർ അരുൺ എന്നിവർ ക്ളാസെടുത്തു. ജി.ഹരികൃഷ്ണൻ, എം.വി.ഫിലിപ്പ്, വാഴവിള അച്യുതൻ നായർ, എം.കെ. മനോജ്,തങ്കമണി, ലിജ ശിവപ്രകാശ്, നിഷ മനോജ്,മിനി റെജി, രാഖി സനൂപ്, കെ.ആർ. പ്രഭ, പ്രകാശ് കുമാർ, യമുനാ ഗോപി, മണി ശിവാനന്ദൻ, മായ അനിൽ, രാജലക്ഷ്മി, ആർ.എസ്.രജനി,​ സുഷമ പ്രകാശ്, ബിന്ദു വേണു,സതി കമലാസനൻ,ശ്രീജ മഹേഷ് എന്നിവർ പ്രസംഗിച്ചു.