റാന്നി: കിഴക്കൻ മലയോര പ്രദേശമായ റാന്നിയിൽ വ്യാപകമായി പനി പടരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അക്ഷരാർത്ഥത്തിൽ കിഴക്കൻ മേഖല പനിച്ചു വിറക്കുകയാണ്. കൊവിഡ് മഹാമാരിക്ക് പിന്നാലെയെത്തിയ വൈറൽ പനിക്ക് സമാനമായ ലക്ഷണങ്ങളോടെയാണ് ആളുകൾ ആശുപത്രികളിലേക്ക് എത്തുന്നത്. വൈറൽപ്പനി എന്ന നിലയിൽ സ്വയം ചികിത്സയാണ് പലപ്പോഴും തുടർന്ന് വരുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്നുകൾ വാങ്ങുന്ന പ്രവണതയാണ് കണ്ടു വരുന്നത്.പനി,ചുമ, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണം.