 
ചെങ്ങന്നൂർ: കീഴ്‌ച്ചേരിമേൽ പള്ളിയോടത്തിന്റെ നീരണിയൽ കർമ്മം ചലച്ചിത്ര സംവിധായകനും നടനുമായ എം.ബി പദ്മകുമാർ ആലപ്പുറത്തുമഠം കടവിൽ നിർവഹിച്ചു.698 ാം ശ്രീകൃഷ്ണ വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ സെക്രട്ടറി ജയകുമാർ പള്ളിയോട ക്യാപ്റ്റൻ രാജശേഖരൻ നായർ, വൈസ് ക്യാപ്റ്റൻ അഭിലാഷ് കുമാർ, അഭിനവ്.ജെ,എന്നിവരും, പള്ളിയോട സേവാസംഘം പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ആഗസ്റ്റ് മാസം 4ന് ആരംഭിക്കുന്ന വള്ള സദ്യകളിൽ പങ്കെടുക്കുന്നതിനായി പള്ളിയോടം ആറന്മുളയ്ക്കു തിരിക്കും.