 
റാന്നി : റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡിന് മുമ്പിൽ കാർ അപകടത്തിൽപ്പെട്ടു. വേളംകണ്ണിയിൽ പോയി തിരികെ വരുകയായിരുന്ന പത്തനംതിട്ട സ്വദേശികളുടെ വാഹനം ഇന്നലെ വെളുപ്പിനെ 3.15നാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഒഴികെ മറ്റാർക്കും സാരമായ പരിക്കുകളില്ല. കടമനിട്ട സ്വദേശിയായ ഡ്രൈവറെ പരിക്കുകളോടെ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. വാഹനം ഇടിച്ചു പെരുമ്പുഴ സ്ഥാനിലെ ഫെഡറൽ ബാങ്കിന്റെ എടി.എം കൗണ്ടറിന്റെ വാതിൽ ചില്ലുകൾ പൂർണമായും തകർന്നു.സമീപത്തുള്ള ലബോറട്ടറിയുടെ ഷട്ടറും ഒരു വശത്തെ ചില്ലും തകർന്നു.