 
അടൂർ : ദേശീയ ഹൈവെയുടെ അരികിൽ നിൽക്കുന്ന ഉണങ്ങിയ മരം അപകട ഭീഷണി ഉയർത്തുന്നു. ദേശീയ ഹൈവെ 181 എ യിൽ നെല്ലിമുകൾ ജംഗ്ഷനിൽ നിന്ന് അടൂരിലേക്കുള്ള ഭാഗത്ത് ഏറത്ത് പഞ്ചായത്തിനെയും കടമ്പനാട് പഞ്ചായത്തിനെയും വേർതിരിക്കുന്ന കൈത്തോടിന് സമീപമാണ് വലിയ മരം മാസങ്ങളായി ഉണങ്ങി നിൽക്കുന്നത്. ഏതുനിമിഷവും ഇത് പിഴുതു വീഴുകയോ കാറ്റടിച്ച് ഒടിഞ്ഞ് വീഴുകയോ ചെയ്യാം. ഇലവൺ കെ.വി ലൈൻ ഉൾപ്പടെ വൈദ്യുതിലൈൻ കടന്നുപോകുന്നുണ്ട്. നിരവധി വാഹനങ്ങൾ കടന്നുപോകുന്നതിനാൽ അപകട സാദ്ധ്യത കൂടുതതലാണ്. ഇവിടെ തന്നെ മറ്റ് മരങ്ങളും റോഡിലേക്ക് ചാഞ്ഞ് ഒടിഞ്ഞു വീഴാവുന്ന സ്ഥിതിയാണ്. ഉണങ്ങിയ മരവും റോഡിലേക്ക് നിൽക്കുന്ന മരക്കൊമ്പുകളും വെട്ടിമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.