അടൂർ : കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ അടൂർ ബ്ളോക്ക് കൺവൻഷൻ കോ - ഓപ്പറേറ്റീവ് കോളജിൽ നടന്നു. ബ്ലോക്ക് പ്രസിഡന്റ് എൻ.ഭാസ്കരൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ട്രഷറർ കെ.ആർ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മോഹൻകുമാർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി കോടിയാട്ട് രാമചന്ദ്രൻ നായർ, സംസ്ഥാന കൗൺസിൽ അംഗം എം.സുലൈഖാ ബീവി, ബ്ലോക്ക് ട്രഷറർ പി.എൻ. മാത്യു, ഈ ഡാനിയൽ , വി.മാധവൻ, എൻ.ജനാർദ്ദനക്കുറുപ്പ്, കെ.ചന്ദ്രശേഖരക്കുറുപ്പ്, കെ.എൻ.ശിവരാജൻ, ആർ.തങ്കപ്പൻ, വി.ജെ.യശോധരൻ, മാത്യു ഫിലിപ്പ് എന്നിവർ സംസാരിച്ചു.