ഏഴംകുളം : പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ തേപ്പുപാറ പൗരസമിതി, നിള ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പൗരസമിതി പ്രസിഡന്റ് പ്രിൻസ് വിളവിനാലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.സതികുമാരി ഉദ്ഘാടനം ചെയ്തു. കൊടുമൺ ഗ്രാമപഞ്ചായത്ത് അംഗം അജികുമാർ രണ്ടാംകുറ്റി എ. കെ. ശിവൻകുട്ടി, രാജു ജോർജ്, പി. ജി, ബേബിക്കുട്ടി, വർഗീസ് സ്‌കറിയ, സി. രജീഷ് എന്നിവർ പ്രസംഗിച്ചു. അനീറ്റ അനിയൻ, നീനു ബിജു, അപർണ രജീഷ്, നിവിയ പ്രമോദ്, പോൾ വി. കെ. ജെസ്ന റേച്ചൽ ബാബു, ജോവീറ്റ അനിയൻ, അമൽ ജി. എസ്. അമ്പാടി, എസ്.അർജുൻ സുരേഷ്, ആൽബർട്ട് ബി. ജോർജ്, റോജിൻ റോയി എന്നിവർ അവാർഡുകൾ സ്വീകരിച്ചു.