അടൂർ : തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലെ വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിലും 3ന് രാവിലെ 10 മുതൽ ഒരു മണിവരെ ധർണ നടത്താൻ യു. ഡി. എഫ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. .കടമ്പനാട്ട് കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, അടൂർ മുനിസിപ്പാലിറ്റിയിൽ പ്രൊഫ. ഡി. കെ. ജോൺ, പന്തളം തെക്കേക്കരയിൽ അഡ്വ. കെ. എസ്. ശിവകുമാർ, പന്തളം മുനിസിപ്പാലിറ്റിയിൽ എൻ. ജി. സുരേന്ദ്രൻ, ഏഴംകുളത്ത് അടൂർ നൗഷാദ്, ഏറത്ത് മണ്ണടി പരമേശ്വരൻ, കൊടുമണ്ണിൽ തോപ്പിൽ ഗോപകുമാർ, തുമ്പമണ്ണിൽ രഘുനാഥ്‌ കുളനട, പള്ളിക്കലിൽ- പഴകുളം ശിവദാസൻ എന്നിവർ ധർണ ഉദ്ഘാടനം ചെയ്യും.