പത്തനംതിട്ട: കലാകാരന്മാരുടെ സംഘടനയായ നന്മയുടെ ജില്ലാ സമ്മേളനം പന്തളം ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ 5ന് നടക്കും. സംസ്ഥാന പ്രസിഡന്റ് സേവ്യർ പുൽപ്പാട് ഉദ്ഘാടനം ചെയ്യും . ജില്ലാ പ്രസിഡന്റ് അടൂർ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും . വൈകിട്ട് 3.30 ന് സാംസ്‌കാരിക സമ്മേളനം മന്ത്രി വി .എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ രക്ഷാധികാരി കവി പുള്ളിമോടി അശോക് കുമാർ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ മുഖ്യാതിഥിയായിരിക്കും . വാർത്താ സമ്മേളനത്തിൽ നന്മ ജില്ലാ പ്രസിഡന്റ് അടൂർ രാജേന്ദ്രൻ , സെക്രട്ടറി വിനോദ് മുളമ്പുഴ എന്നിവർ പങ്കെടുത്തു .