അടൂർ : നഗരസഭാ സ്റ്റേഡിയത്തിനായി പുതുവാക്കൽ ഏലായിൽ ഏറ്റെടുത്ത സ്ഥലത്തെ കാട് ഡി.വൈ.എഫ്.ഐ വടക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടിത്തെളിച്ച് കായികയോഗ്യമാക്കി. സി.പി.എം അടൂർ വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീനി എസ്. മണ്ണടി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്. ഐ ഭാരവാഹികളായ റിതിൻ റോയ്, പ്രശാന്ത് മോഹൻ, അമൽഹരി, പ്രേംസായി, അഖിൽഅജി, രഞ്ജിത്ത്,ശരത്,എബികോശി എന്നിവർ നേതൃത്വം നൽകി.