 
ഏഴംകുളം: ആരോഗ്യമുള്ള നല്ല തലമുറയെ വാർത്തെടുക്കാൻ സമൂഹം ഒറ്റക്കെട്ടായി അണിചേരണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പോഷകബാല്യം പദ്ധതിയുടെ ഏഴംകുളം പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ.വി .എസ് അദ്ധ്യക്ഷതവഹിച്ചു. പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള മുഖ്യപ്രഭാഷണം നടത്തി. അഡ്വ എ. താജുദീൻ, അഡ്വ ആർ.ജയൻ, ബീനാജോർജ്, രാധാമണി ഹരികുമാർ, ബാബുജോൺ, രജിത ജെയ്സൺ , ശാന്തി കെ കുട്ടൻ, സുരേഷ് പി, വിനോദ് തുണ്ടത്തിൽ, ബേബി ലീന, ഷീജ എസ്, പറക്കോട് ബ്ലോക്ക് ശിശുവികസന പദ്ധതി ഓഫീസർ റാണി എസ്, ഐ സി ഡി സൂപ്രവൈസർ രജിത ആർ തുടങ്ങിയവർ പ്രസംഗിച്ചു.