 
തിരുവല്ല: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ തിരുമൂലപുരം ആസാദ് നഗർ റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ അനുമോദിച്ചു. 75 വയസു പിന്നിട്ടവരെയും ആദരിച്ചു. തിരുവല്ല എ.ഇ.ഒ മിനി കുമാരി വി.കെ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ടി.എൻ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ലെജു സക്കറിയ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ വൈസ് പ്രസിഡന്റ് തങ്കമ്മ എബ്രഹാം, റിട്ട. ഡയറ്റ് പ്രിൻസിപ്പൽ ഡോ.ആർ.വിജയമോഹനൻ, പ്രത്യേക ക്ഷണിതാവ് കുരുവിള മാമ്മൻ, ജോ.സെക്രട്ടറി വിശ്വനാഥൻ പി.ടി, അസോസിയേഷൻ മുൻ സെക്രട്ടറി ടി.എൻ സുരേന്ദ്രൻ, വി.വി.മാമ്മൻ കെ.ഹരിശങ്കർ, മനോമയി അശോക്, ദേവപ്രയാഗ്, റസി. അസോസിയേഷൻ സെക്രട്ടറി സന്തോഷ് അഞ്ചേരിൽ, ചെറിയാൻ മാത്യു എന്നിവർ പ്രസംഗിച്ചു.